19 December Thursday

കെഎസ്‌ഇബി ജീവനക്കാരനെ ആക്രമിച്ച മുസ്ലിംലീഗുകാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

 

കൊടുവള്ളി
കെഎസ്‌ഇബി ജീവനക്കാരനെ ആക്രമിച്ച കേസിൽ മുസ്ലിംലീഗ്‌ പ്രവർത്തകൻ അറസ്റ്റിൽ. കൊടുവള്ളി ഉളിയാടൻകുന്ന് വീട്ടിൽ സിദ്ദീഖിനെയാണ്‌ കൊടുവള്ളി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വെള്ളി രാവിലെയാണ്‌ സംഭവം. ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന്‌ കൊടുവള്ളി ഇലക്‌ട്രിക്കൽ സെക്‌ഷൻ ഓഫീസിലെ ലൈൻമാൻ കെ പി നാരായണൻ കണക്‌ഷൻ വിച്ഛേദിക്കാൻ എത്തിയപ്പോഴാണ്‌ സിദ്ദീഖും മകനും ചേർന്ന്‌ ആക്രമിച്ചത്‌. നാരായണനെ തള്ളിവീഴ്ത്തുകയും തലയ്ക്ക്‌ കല്ലെറിയുകയും ചെയ്‌തു. പരിക്കേറ്റ നാരായണൻ കൊടുവള്ളി കുടുബാരോഗ്യകേന്ദ്രത്തിലും തുടർന്ന്‌ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സതേടി. നിരവധി കേസുകളിൽ പ്രതിയാണ്‌ സിദ്ദീഖ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top