23 December Monday

മണിമല്ലിക സാഹിത്യ പുരസ്‌കാരം 
ഒ പി സുരേഷിന്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

 

തലശേരി 
ബ്രണ്ണൻ കോളേജ് മലയാളം പൂർവവിദ്യാർഥിക്കൂട്ടായ്മയായ ബ്രണ്ണൻ മലയാള സമിതിയുടെ നാലാമത് മണിമല്ലിക സ്മാരക സാഹിത്യ പുരസ്‌കാരം ഒ പി സുരേഷിന്റെ  ‘പച്ചിലയുടെ ജീവചരിത്രം' കവിതാസമാഹാരത്തിന്‌. 15,000 രൂപയും ഹരീന്ദ്രൻ ചാലാട് രൂപകൽപ്പനചെയ്ത ശിൽപ്പവുമാണ്‌ പുരസ്‌കാരം. മാധവൻ പുറച്ചേരി, ഡോ. കെ വി സജയ്, ദേവേശൻ പേരൂർ എന്നിവരാണ് പുരസ്കാരം നിർണയിച്ചത്‌. 12-ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് പുരസ്‌കാരം സമ്മാനിക്കും. ദേശാഭിമാനി കോഴിക്കോട്‌ യൂണിറ്റ്‌ മാനേജറാണ്‌ ഒ പി സുരേഷ് . 
ബ്രണ്ണൻ കോളേജിലെ ആർ ജീവനി, ആർ കെ അനഘ, സി ദിഗിന എന്നിവർക്ക്‌ മണിമല്ലിക വിദ്യാഭ്യാസ പുരസ്‌കാരം ഡോ. കെ വി സജയ് സമ്മാനിക്കും. 
വാർത്താസമ്മേളനത്തിൽ എ ടി മോഹൻരാജ്, ഡോ. കെ വി മഞ്ജുള, ഡോ. എൻ ലിജി, പ്രൊഫ. കെ പി നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top