കോഴിക്കോട്
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക് അദാലത്തിന് ജില്ലയിൽ തിങ്കളാഴ്‌ച തുടക്കമാകും. കോഴിക്കോട് താലൂക്ക്തല അദാലത്ത് തിങ്കൾ രാവിലെ 10 മുതൽ കോവൂർ പി കൃഷ്ണപിള്ള സ്മാരക ഹാളിൽ നടക്കും. വടകര താലൂക്ക് അദാലത്ത് ചൊവ്വാഴ്‌ച വടകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. 12ന് കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺഹാൾ, 13ന് താമരശേരി മേരി മാതാ കത്തീഡ്രൽ ഹാളിൽ എന്നിങ്ങനെയാണ് മറ്റു അദാലത്തുകൾ. നാല് അദാലത്തിനും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
അദാലത്തിൽ പരിഗണിക്കാൻ ജില്ലയിൽ ഇതുവരെ 923 പരാതിയാണ് ലഭിച്ചത്. കോഴിക്കോട്-–-338, കൊയിലാണ്ടി-–-274, വടകര-–-196, താമരശേരി-–- 115 എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്ക്. പരാതികളിൽ 359 എണ്ണം തദ്ദേശവകുപ്പുമായി ബന്ധപ്പെട്ടതാണ്. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്ത് ദിവസം മന്ത്രിമാർ തീരുമാനം കൈക്കൊള്ളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..