26 December Thursday

ബീഫിന്റെ പേരിൽ 
ആക്രമണം: 
മുഖ്യപ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

അറസ്റ്റിലായ പ്രസൂൺ

പേരാമ്പ്ര
ബീഫ്  വിൽക്കരുതെന്നാവശ്യപ്പെട്ട് പേരാമ്പ്ര ടൗണിലെ ബാദുഷ ഹൈപ്പർ മാർക്കറ്റിൽ അക്രമം നടത്തിയ ആർഎസ്എസ് ക്രിമിനൽസംഘത്തിലെ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.മേപ്പയൂർ മഠത്തും ഭാഗത്തെ പ്രണവത്തിൽ പ്രസൂണി (29) നെയാണ്‌ പേരാമ്പ്ര എസ്എച്ച് ഒ എം സജീവ് കുമാർ അറസ്റ്റ് ചെയ്തത്. പ്രതിയെ
പേരാമ്പ്ര കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ആർഎസ്എസ് മുഖ്യശിക്ഷകായിരുന്ന പ്രസൂൺ മേപ്പയൂർ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ്.കുറ്റ്യാടി ഇൻഡസ്‌ മോട്ടോഴ്സിൽ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. അക്രമിസംഘത്തിലുണ്ടായിരുന്ന മേപ്പയൂർ സ്വദേശി  ഹരികൃഷ്ണനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. ഞായർ പകൽ രണ്ടരയോടെയാണ് പ്രസൂണും ഹരികൃഷ്ണനും ചേർന്ന് മാളിൽ ഹലാൽ ബീഫിന്റെപേരിൽ അക്രമം നടത്തിയത്. അക്രമത്തിൽ സ്ത്രീയുൾപ്പെടെ നാല് ജീവനക്കാർക്ക് സാരമായി പരിക്കേറ്റു. സംഭവ സ്ഥലത്തുവച്ചാണ് മുഖ്യ പ്രതി പ്രസൂൺ പൊലീസ്‌  പിടിയിലായത്.
വർഗീയ ചേരിതിരിവും വർഗീയ സംഘർഷങ്ങളുമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പേരാമ്പ്രയിൽ ആർഎസ്എസ്‌ നടത്തിയത്. കഴിഞ്ഞ ദിവസം കലിക്കറ്റ് സർവകലാശാലയുടെ ചാലിക്കര റീജ്യണൽ സെന്ററിലെ വിദ്യാർഥികൾക്കുനേരെയും ആർഎസ്എസ് അക്രമം നടത്തിയിരുന്നു. ബസ് സ്റ്റോപ്പിൽ ബസ് കാത്തിരുന്ന വിദ്യാർഥികളെ സദാചാര പൊലീസ് ചമഞ്ഞെത്തിയ ആർഎസ്എസുകാർ അക്രമിക്കുകയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top