23 December Monday
മെഡിക്കൽ കോളേജ്‌

സീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റിനെ ഓവർഹെഡ് 
ടാങ്കുമായി ബന്ധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

കോഴിക്കോട് 

മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റിനെ ഓവർഹെഡ് ടാങ്കുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. കോർപറേഷൻ നിർമിച്ച രണ്ട് പ്ലാന്റുകളെ ഗസ്റ്റ് ഹൗസിനുസമീപത്തുള്ള രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുമായി പൈപ്പ്‌ലൈൻ വഴിയാണ്‌ ബന്ധിപ്പിച്ചത്.  ടാങ്കിലേക്ക് പമ്പ് ചെയ്യാനായി 15, 20 കുതിരശക്തി ശേഷിയുള്ള രണ്ട് മോട്ടോറുകൾ ഉടൻ സ്ഥാപിക്കും. 
നഴ്സിങ് കോളേജിന്‌ സമീപമുള്ള പ്ലാന്റിൽനിന്ന്‌ ഒരു കിലോമീറ്റർ നീളത്തിൽ പൈപ്പിട്ടിട്ടുണ്ട്. ശുചീകരിച്ച വെള്ളം ഓവർഹെഡ് ടാങ്കിലെത്തുന്നതിനനുസരിച്ച് കനോലി കനാലിലേക്ക് ഒഴുക്കിവിടും. പൈപ്പിടലും സുരക്ഷാഭിത്തി നിർമാണവുമുൾപ്പെടെ ‘അമൃത്’പദ്ധതിയിൽ രണ്ടേകാൽ കോടി ചെലവഴിച്ചാണ് കോർപറേഷൻ പ്രവൃത്തി പൂർത്തീകരിച്ചത്. 
ഹോസ്റ്റലുകൾ ഉൾപ്പെടെ ശേഷിക്കുന്ന കെട്ടിടങ്ങളെ എസ്ടിപിയുമായി ബന്ധിപ്പിക്കൽ ഉടൻ ആരംഭിക്കും. നെഞ്ചുരോഗാശുപത്രി, ടിസിസി എന്നിവയെ എസ്‌പിസിയുമായി ബന്ധിപ്പിക്കുന്ന പൈപ്പിടലും മോട്ടോർ സ്ഥാപിക്കലും പൂർത്തിയായി. വൈദ്യുതി ലഭിക്കുന്നതോടെ ശുചിമുറി മാലിന്യം പ്ലാന്റിലെത്തിക്കാൻ കഴിയും. 
ഓടകൾ വഴി മഴവെള്ളവും മലിനജലവും പഴയ രണ്ട് എംഎൽഡി എസ്ടിപിയുടെ സംഭരണ കിണറിൽ എത്തുന്നതും മാതൃശിശുസംരക്ഷണ കേന്ദ്രത്തിലും മറ്റുമുണ്ടാകുന്ന വെള്ളക്കെട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി ആരംഭിച്ചു. മഴവെള്ളം മഴവെള്ളസംഭരണിയിലേക്കും മലിനജലം എസ്ടിപിയിലേക്കും പൈപ്പിട്ട് വേർതിരിച്ച് കൊണ്ടുപോകാനുള്ള പ്രവൃത്തിയുൾപ്പെടെ മൂന്ന് കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top