വിലങ്ങാട്
വിലങ്ങാട് ഉരുൾപൊട്ടലിൽ കൃഷി നശിച്ചവർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. വിലങ്ങാട് ഉരുൾപൊട്ടൽ പ്രദേശം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആഗസ്ത് 30 വരെ ഇതിനായി അപേക്ഷ നൽകാം. ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനും കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനും സർക്കാർ ക്രിയാത്മകമായി ഇടപെടും. ഇത് കൂടിയാലോചിക്കുന്നതിന് 13ന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം കൃഷി, റവന്യു, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലും മന്ത്രി പങ്കെടുത്തു. ഉൾപൊട്ടലുണ്ടായ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മരിച്ച മാത്യുവിന്റെ വീടും സന്ദർശിച്ചു. ഇ കെ വിജയൻ എംഎൽഎ, നാളികേര വികസന ബോർഡ് ചെയർമാൻ ടി കെ രാജൻ, പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, എൻ പി വാസു, ഷാജു പ്ലാക്കൽ, ജോണി മുല്ലകുന്നേൽ, ആന്റണി ഇരൂരി എന്നിവർ ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..