വിലങ്ങാട്
ഉരുൾപൊട്ടലിൽ മലവെള്ളം കുത്തിയൊലിച്ച് ഗതിമാറി ഒഴുകിയ പുല്ലുവാപ്പുഴയെ വീണ്ടെടുക്കാൻ ശ്രമം തുടങ്ങി. വിലങ്ങാട്ടും വായാട് പാലത്തിനു സമീപവും ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ പാറകളും കല്ലും മണ്ണും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കി. ഇരുഭാഗങ്ങളിലായി ഒഴുകുന്ന പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതിനുള്ള പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. പുഴ ഗതിമാറി ഒഴുകുന്നത് വീടുകൾക്കുകൂടി ഭീഷണിയായതിനാലാണ് അടിയന്തരമായി പ്രവൃത്തി നടത്തുന്നത്.
മഞ്ഞച്ചീളി മുതൽ ഉരുട്ടി വരെ മൂന്ന് കിലോമീറ്ററിൽപുഴയുടെ ഇരുകരകളും ഒലിച്ചുപോയിട്ടുണ്ട്. ഇവിടെ സുരക്ഷാഭീഷണി നിലനിൽക്കുന്നു. സുരക്ഷാഭിത്തി നിർമിച്ച് പുഴയോരം സംരക്ഷിക്കാനുള്ള പ്രവൃത്തികൾക്ക് 40 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് ഇറിഗേഷൻ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഷാലുവിന്റെ നേതൃത്വത്തിൽ ഇതിനായി പരിശോധന നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..