22 December Sunday

ചെണ്ടുമല്ലി കൃഷി വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

അരിക്കുളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എ എം സുഗതൻ നിർവഹിക്കുന്നു

കൊയിലാണ്ടി 

അരിക്കുളം പഞ്ചായത്തും കൃഷിഭവനും ചേർന്ന് 13 കാർഷിക കൂട്ടായ്മകളിൽ ചെണ്ടുമല്ലി കൃഷിയിറക്കി. ഇതിൽ ഊരള്ളൂർ കോട്ടുക്കുന്നിലെ സമൃദ്ധി കൃഷി കൂട്ടായ്മയിൽ നടത്തിയ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എ എം സുഗതൻ  നിർവഹിച്ചു. 

സിഡിഎസ് ചെയർപേഴ്സൺ ബീന തൈക്കണ്ടി അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ എം പ്രകാശൻ, എൻ വി നജീഷ് കുമാർ, കൃഷി ഓഫീസർ അമൃത ബാബു, സി രാധ, വി ബഷീർ, എം കെ റീത്ത, ഇ കെ ശശി തുടങ്ങിയവർ സംസാരിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top