കോഴിക്കോട്
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് പിഡബ്ല്യുഡി റോഡ്‌സ് മെയിന്റനൻസ് സബ്ഡിവിഷനിലെ ഹെഡ് ക്ലർക്കായ സുധി കോഴിക്കോട് ജീവനക്കാരുടെ നാടകോത്സവങ്ങളിലെയും കലാജാഥകളിലെയും സജീവ സാന്നിധ്യമാണ്. അനുമോദന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, സുധി കോഴിക്കോട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും എൻജിഒ ആർട്സ് കൺവീനർ എസ് സതീഷ്‌കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..