24 December Tuesday
കൂലി വർധിപ്പിക്കണം

തൊഴിലാളികൾ പ്രകടനവും വിശദീകരണയോഗവും

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കമ്മാലി പാക്കേഴ്‌സ്‌ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ വലിയങ്ങാടിയിൽ നടത്തിയ വിശദീകരണയോഗം എം പി ജനാർദനൻ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌

കമ്മാലി പാക്കേഴ്‌സ്‌ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ വലിയങ്ങാടിയിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി എം പി ജനാർദനൻ ഉദ്‌ഘാടനംചെയ്‌തു. എം കോയ അധ്യക്ഷനായി. കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ ഏരിയാ സെക്രട്ടറി വി എ ബഷീർ, ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സി ജാഫർ സക്കീർ എന്നിവർ സംസാരിച്ചു. സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ എം അജീർ സ്വാഗതവും ആറ്റ നന്ദിയും പറഞ്ഞു.  
വലിയങ്ങാടി കമ്മാലി പാക്കേഴ്സ് തൊഴിലാളികളുടെ കൂലിവർധന അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായാണ്‌ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചത്‌. നിലവിലുള്ള കൂലിവർധനവിന്റെ കാലാവധി ജൂണിൽ അവസാനിച്ച സാഹചര്യത്തിലാണ്‌ തൊഴിലാളികൾ വർധനവ്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തിയത്‌. നാലുതവണ ലേബർ ഓഫീസർമാരുമായി ചർച്ച നടത്തിയെങ്കിലും ഉടമകൾ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top