12 October Saturday
കാളിയാമ്പുഴ ബസപകടം

കൂടുതൽ സഹായത്തിന്‌ മുഖ്യമന്ത്രിയോട് 
ആവശ്യപ്പെട്ടു: ലിന്റോ ജോസഫ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കാളിയാമ്പുഴയിൽ ബസ് അപകടമുണ്ടായ സ്ഥലം ലിന്റോ ജോസഫ് എംഎൽഎ സന്ദർശിക്കുന്നു

മുക്കം 
കാളിയാമ്പുഴ ബസപകടത്തിൽ മരിച്ചവരുടെ ആശ്രിതരെയും ചികിത്സയിൽ കഴിയുന്നവരെയും ലിന്റോ ജോസഫ് എംഎൽഎ സന്ദർശിച്ചു. നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്ന എംഎൽഎ ഉടനെ അപകടസ്ഥലത്തേക്ക് എത്തുകയായിരുന്നു. 
ചൊവ്വാഴ്ചതന്നെ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതായി എംഎൽഎ പറഞ്ഞു. മന്ത്രി കെ ബി ഗണേഷ് കുമാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് പാസഞ്ചേഴ്‌സ് ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചു.  പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന്‌  കെഎസ്ആർടിസിയുംഅറിയിച്ചിട്ടുണ്ട്‌. കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. 
അപകടം സംബന്ധിച്ച് ഗതാഗത മന്ത്രി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. 
കാളിയാമ്പുഴ പാലം പുനർനിർമിക്കുന്നതടക്കം പരിഷ്‌കരണ പ്രവൃത്തി പുരോഗമിക്കുകയാണ്. മരിച്ചവരുടെ മൃതശരീരം എത്തുന്നതിന് മുമ്പുതന്നെ രാഷ്ട്രീയ മുതലെടുപ്പിനായി ചിലർ നടത്തിയ നീക്കം അപലപനീയമാണ്‌. 
മുക്കം കെഎംസിടി മെഡിക്കൽ കോളേജ്, ഓമശേരി ശാന്തി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരോട് സംസാരിച്ച് ആവശ്യമായ  നിർദേശം നൽകിയിട്ടുണ്ടെന്നും ലിന്റോ ജോസഫ് പറഞ്ഞു. സിപിഐ എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി കെ വിനോദും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top