23 November Saturday

സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

 കൊയിലാണ്ടി

സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം.  ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ പി വി സത്യനാഥൻ നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ സമ്മേളനം ഉദ്ഘാടനംചെയ്തു. സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. സമ്മേളന നഗരിയിൽ മുതിർന്ന അംഗം പി വി മാധവൻ പതാക ഉയർത്തി. 
  പ്രൊഫ. കെ എ രാജ് മോഹനന്റെ  നേതൃത്വത്തിൽ സുരഭി, ഭാഗ്യ, നന്ദന, ദീപക്, സജേഷ് മലയിൽ എന്നിവർ ചേർന്ന് സ്വാഗതഗാനം അവതരിപ്പിച്ചു.    സി അശ്വനിദേവ് രക്തസാക്ഷി പ്രമേയവും  കെ ഷിജു അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ എം സുഗതൻ, എൽ ജി ലിജീഷ്, എം നൗഫൽ, പി വി അനുഷ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി അശ്വനി ദേവ് പ്രമേയ കമ്മിറ്റി കൺവീനറായും പി സത്യൻ മിനുട്സ് കമ്മിറ്റി കൺവീനറായും ആർ കെ അനിൽകുമാർ ക്രഡൻഷ്യൽ കമ്മിറ്റി കൺവീനറായും പ്രവർത്തിക്കുന്നു. 
സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കെ മുഹമ്മദ്, സി ഭാസ്‌കരൻ, എം മെഹബൂബ്, പി കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, മുസാഫർ അഹമ്മദ് തുടങ്ങിയവരും ജില്ലാ കമ്മിറ്റിയംഗങ്ങളായ പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.  രക്തസാക്ഷി പി  വി സത്യനാഥന്റെ  മകൻ സലിൽ നാഥ്, സഹോദരൻ രഘുനാഥ്, കന്മന ശ്രീധരൻ  എന്നിവർ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ പി ബാബുരാജ് സ്വാഗതം പറഞ്ഞു. 149 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ഞായറാഴ്ച ചുവപ്പുസേനാ മാർച്ചോടെയും ബഹുജന റാലിയോടെയും സമാപിക്കും. പൂക്കാട് നിന്നാരംഭിക്കുന്ന മാർച്ച് കാഞ്ഞിലശേരി നായനാർ സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിക്കും. പൊതുസമ്മേളനം  ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top