വിലങ്ങാട്
വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ച മൂന്ന് ക്യാമ്പുകൾ വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി സന്ദർശിച്ചു. അടുപ്പിൽ ഉന്നതി കേന്ദ്രം, വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് സ്കൂൾ എന്നിവിടങ്ങളിലെത്തിയാണ് പി സതീദേവി ദുരിതബാധിതരെ ആശ്വസിപ്പിച്ചത്.
പുനരധിവാസവും എത്രയും വേഗം സാധ്യമാക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടെ മരണമടഞ്ഞ കുമ്പളച്ചോല സ്കൂളിലെ മുൻ അധ്യാപകൻ മത്തായി മാഷിന്റെ വീടും വനിതാ കമീഷൻ അധ്യക്ഷ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..