15 November Friday

വിലങ്ങാട് ഡ്രോൺ സർവേ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

വിലങ്ങാട് ഡ്രോൺ സർവേ നടത്തുന്നു

നാദാപുരം
വിലങ്ങാട് ഉരുൾപൊട്ടലിലെ നാശനഷ്ടം കണക്കാക്കാൻ ഡ്രോൺ സർവേ തുടങ്ങി.  കലക്ടറുടെ നിർദേശപ്രകാരം  എറണാകുളത്തെ ഡ്രോൺ ഇമേജിനേഷൻ എന്ന കമ്പനിയാണ് സർവേ ആരംഭിച്ചത്. അഞ്ചുപേരാണ്‌ സംഘത്തിൽ. വയനാട്ടിലും ഇവർ   സർവേ നടത്തിയിരുന്നു. 
ശനിയാഴ്‌ച അടിച്ചിപ്പാറ, മഞ്ഞച്ചീളി, പാനോം ഭാഗങ്ങളിൽ ഡ്രോൺ പറത്തി.  ഉരുൾപൊട്ടലിന്റെ കേന്ദ്രങ്ങൾ,  ആ ഘാതം, വീടുകൾക്കുണ്ടായ നാശം, കൃഷിനാശം, ജിഐഎസ് മാപ്പിങ്ങിലൂടെ ഉരുൾപൊട്ടലിന്റെ വ്യാപ്തി എന്നിവ അറിയാനാണ്‌ ഡ്രോൺ സർവേ നടത്തുന്നത്‌. ഭാവിയിൽ ഉരുൾപൊട്ടലുണ്ടായാൽ കാര്യക്ഷമമായി കൈ കാര്യം ചെയ്യാനും സർവേ ഉപകരിക്കും. ദുരന്തത്തിന്‌ മുമ്പുണ്ടായിരുന്ന സാറ്റലൈറ്റ് ഇമേജും ശേഷമുള്ള ചിത്രവും പരിശോധിച്ചാൽ എത്ര വീടുകൾക്ക് നാശമുണ്ടായി എന്ന്  കണക്കാക്കാൻ കഴിയും. അടുത്ത ദിവസവും സർവേ തുടരുമെന്ന് അധികൃതർ പറഞ്ഞു. വയനാട്ടിലേക്ക്‌ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കടന്നുപോയപ്പോൾ സർവേ ഒരു മണിക്കൂറോളം നിർത്തിവയ്‌ക്കേണ്ടിവന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top