19 December Thursday

ഈ പാല്‍ കൊള്ളാമോ?

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
കോഴിക്കോട് 
ഗുണനിലവാരം മനസ്സിലാക്കുന്നതിന് സൗജന്യമായി പാൽ പരിശോധിക്കാൻ യൂണിറ്റ് സജ്ജമാക്കി ക്ഷീരവികസന വകുപ്പ്. സിവിൽ സ്റ്റേഷൻ അഞ്ചാം നിലയിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ 10 മുതൽ 14 വരെയാണ് പരിശോധന. ഓണക്കാലത്ത് വിൽപ്പന വർധിക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതലായി പാൽ എത്തുന്നുണ്ട്. വിപണിയിൽനിന്ന് ശേഖരിക്കുന്ന സാമ്പിളുകൾക്ക് പുറമെയാണ് പൊതുജനങ്ങൾ എത്തിക്കുന്ന പാൽ പരിശോധിച്ച്‌ ഫലം നൽകുന്നത്. ഗുണനിലവാര പരിശോധനയ്ക്കായി 200 മില്ലി പാൽ സാമ്പിൾ കൊണ്ടുവരണം. പാക്കറ്റ് പാൽ ആണെങ്കിൽ പൊട്ടിക്കാതെ എത്തിക്കണം. മായം ചേർന്ന പാൽ കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് തുടർനടപടി സ്വീകരിക്കും. ഫോൺ: 0495- 2371254. പരിശോധനാ ക്യാമ്പ്, ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top