കോഴിക്കോട്
ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കോഴിക്കോട്ടെത്തിച്ച് വിൽക്കുന്ന ബസ് ജീവനക്കാരൻ ഫറോക്ക് പൊലീസിന്റെ പിടിയിൽ. കോഴിക്കോട് സിറ്റി –-- ഫാറൂഖ് കോളേജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനായ ചെറുക്കുറ്റിവയൽ കളത്തുംപടി വീട്ടിൽ ബിജുവിൽനിന്നാണ് 30 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.
ബംഗളൂരുരിൽനിന്ന് വലിയതോതിൽ മയക്കുമരുന്ന് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടികൂടിയ പ്രതി.
ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്‌ച വൈകിട്ട് രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മയക്കുമരുന്ന് വിൽപ്പനക്കിടെ പിടികൂടിയത്.
ഫറോക്ക് എസ്ഐ ആർ എസ് വിനയൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ പി സി സുജിത്ത്, സിപിഒമാരായ അഷ്റഫ്, സുമേഷ്, സുഗേഷ്, അനീഷ്, മധുസൂദനൻ, സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..