22 December Sunday

എസ്എഫ്ഐ 
പ്രകടനത്തിനുനേരെ 
ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

എസ്എഫ്ഐ പ്രകടനത്തിലേക്ക് എംഎസ്എഫ്, കെഎസ് യു പ്രകടനക്കാർ ഇരച്ചുകയറിയപ്പോഴുണ്ടായ സംഘർഷം

പേരാമ്പ്ര
പേരാമ്പ്രയിൽ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തെ എംഎസ്എഫ്–-കെഎസ് യു പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിൽ സികെജി ഗവ. കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ ഫിസിക്സ്‌ വിദ്യാർഥിയുമായ നൈൻ ദാസ് (20), യൂണിറ്റ് കമ്മിറ്റി അംഗവും മൂന്നാം വർഷ എക്കണോമിക്സ് വിദ്യാർഥിയുമായ പാർഥിവ് ദാസ് (20) എന്നിവർക്ക് സാരമായി പരിക്കേറ്റു. 
ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സികെജി കോളേജ് തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ എസ്എഫ്ഐ വിജയികളെ ആനയിച്ച്‌ നടത്തിയ പ്രകടനത്തെയാണ് ചേനോളി റോഡ് ജങ്‌ഷനിൽ എംഎസ്എഫ്- –-കെഎസ് യു പ്രവർത്തകർ ആക്രമിച്ചത്. പൊലീസ് നോക്കിനിൽക്കേയാണ് ആക്രമണം. ഇരുഭാഗത്ത് നിന്നുള്ള പ്രകടനം നേർക്കുനേർ വന്നപ്പോൾ വഴിതിരിച്ചുവിടുന്നതിനുപകരം എസ്എഫ്ഐ പ്രകടനത്തിനിടയിലൂടെ യുഡിഎസ്എഫ് പ്രകടനത്തെ പൊലീസ് കടത്തിവിടാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top