23 December Monday

അങ്കണവാടി ജീവനക്കാർ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ ട്രഷറർ 
പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്
അങ്കണവാടി  ജീവനക്കാർ  വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക്‌   മാർച്ച്‌ നടത്തി. അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌  അസോസിയേഷൻ നേതൃത്വത്തിലുള്ള സമരം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനംചെയ്തു.   പോഷൺ ട്രാക്കിന്റെ പ്രയാസം പരിഹരിക്കുക, ഇൻസെന്റീവ് കുടിശ്ശിക നൽകുക, കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ച ഐസിഡിഎസ് ഫണ്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.   എം ഷിംജില അധ്യക്ഷയായി. പി എം ​ഗീത, ഇ എം രജനി എന്നിവർ സംസാരിച്ചു. കെ ഷീബ സ്വാ​ഗതവും സജിനി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top