22 December Sunday
22 സ്‌കൂളിൽ കൂടി നൈപുണി വികസനകേന്ദ്രം

പഠിക്കാം ന്യൂജൻ കോഴ്‌സ്‌, നേടാം പുതുതൊഴിൽ

സ്വന്തം ലേഖകൻUpdated: Friday Oct 11, 2024
കോഴിക്കോട്‌
മെഷീൻ ലേണിങ്ങും കോസ്‌മറ്റോളജിയും മുതൽ റോബോട്ടിക്‌സ്‌ വരെയുള്ള  പുതുതുലമുറ തൊഴിലുകൾ പ്രാഥമികമായി പഠിക്കാൻ ഇനി വൻതുക ചെലവഴിക്കേണ്ട. അഭിരുചിക്കനുസരിച്ച്‌ തൊഴിൽ ഉറപ്പാക്കാൻ സൗജന്യ കോഴ്‌സും പരിശീലനവുമായി ജില്ലയിലെ 22 സ്‌കൂളുകളിൽകൂടി നൈപുണി വികസന കേന്ദ്രങ്ങൾ തുടങ്ങുന്നു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സമഗ്ര ശിക്ഷാ കേരളവഴി നടപ്പാക്കുന്ന കേന്ദ്രങ്ങളിൽ കേരളപ്പിറവി ദിനത്തിൽ ക്ലാസുകൾ തുടങ്ങും. ബാലുശേരി ജിവിഎച്ച്എസ്എസിൽ പൈലറ്റ് പ്രോജക്ടായി ആരംഭിച്ച പദ്ധതിയാണ്‌ വ്യാപിപ്പിക്കുന്നത്‌.
അഭിരുചിക്കും തൊഴിൽ സാധ്യതക്കും അനുസരിച്ച്‌ വൈദഗ്ധ്യം നൽകുകയാണ്‌ സ്‌റ്റാർസ്‌ പദ്ധതിയിലൂടെ. ബാലുശേരിയിലേത്‌ ഉൾപ്പെടെ 23 സ്കൂളുകൾക്കായി 4.94 കോടി രൂപ എസ്‌എസ്‌കെ അനുവദിച്ചിട്ടുണ്ട്‌. 25 കുട്ടികൾ വീതമുള്ള വ്യത്യസ്ത തൊഴിൽ പരിശീലിപ്പിക്കുന്ന രണ്ട് ബാച്ചുകളാണ്‌ ഓരോ സ്‌കൂളുകളിലുമുണ്ടാവുക.
പ്രവേശനം 
23 വയസ്സുവരെ
ഒരുവർഷം ദൈർഘ്യമുള്ള കോഴ്സിലേക്ക്‌ 18 മുതൽ 23 വയസ്സുവരെയുള്ളവർക്കാണ്‌ പ്രവേശനം. പ്ലസ്‌ വൺ, പ്ലസ്‌ടു വിദ്യാർഥികൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, സ്കോൾ കേരളയിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ തുടങ്ങിയവർക്കാണ്‌ അവസരം. 46 ബാച്ചുകളിലായി വർഷം 1,150 വിദ്യാർഥികൾക്ക്‌ പരിശീലനം നൽകും. പ്രായോഗിക പരിശീലനമുൾപ്പെടെ 440 മണിക്കൂറാണ്‌ കോഴ്‌സ്‌ ദൈർഘ്യം. ഒഴിവ് ദിവസങ്ങളിലും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലുമാണ്‌ നടത്തിപ്പ്. വിവിധ വിഭാഗങ്ങൾക്ക് സംവരണമുണ്ട്‌. 
കോഴ്‌സുകൾ ഇവ
എഐ മെഷീൻ ലേണിങ്‌ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ്, അസിസ്റ്റന്റ്‌ റോബോട്ടിക്സ് ടെക്നീഷ്യൻ, ക്ലൗഡ്‌ കംപ്യൂട്ടിങ് ജൂനിയർ അനലിസ്‌റ്റ്‌, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ -ബേസിക്, എഐ ഡിവൈസ്‌ ഇൻസ്‌റ്റലേഷൻ, ഓപറേറ്റർ, വെബ്‌ ഡെവലപ്പർ, കോസ്‌മറ്റോളജിസ്റ്റ്, വൈദ്യുതി വാഹന ടെക്നീഷ്യൻ,  ഗ്രാഫിക്‌ ഡിസൈനിങ്, ഡ്രോൺ ടെക്‌‌നീഷ്യൻ, ജിഎസ്‌ടി അസിസ്റ്റന്റ്‌, ആനിമേഷൻ.
നൈപുണി വികസന കേന്ദ്രങ്ങൾ ഇവിടെ
ചാത്തമംഗലം ആർഇസി ജിവിഎച്ച്‌എസ്‌എസ്‌, പെരിങ്ങൊളം ജിഎച്ച്‌എസ്‌എസ്‌, പുതിയറ ജിവിഎച്ച്എസ്എസ്, വടകര ഗവ. വിഎച്ച്എസ് ആൻഡ്‌ ടിഎച്ച്എസ്, മടപ്പള്ളി ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി ജിവിഎച്ച്എസ്എസ്, അത്തോളി ജിവിഎച്ച്എസ്എസ്, പയ്യോളി ജിവിഎച്ച്എസ്എസ്, മേപ്പയ്യൂർ ജിവിഎച്ച്എസ്എസ്, ഫറോക്ക്‌ ഗവ. ഗണപത് വിഎച്ച്എസ്എസ്, ഇരിങ്ങല്ലൂർ ജിഎച്ച്എസ്എസ്, ബാലുശേരി ജിവിഎച്ച്എസ്എസ്, ശിവപുരം ജിഎച്ച്എസ്എസ്, കക്കോടി ജിഎച്ച്എസ്എസ്, പയിമ്പ്ര ജിഎച്ച്എസ്എസ്, നീലേശ്വരം ജിഎച്ച്എസ്എസ്, കുറ്റ്യാടി ജിഎച്ച്എസ്എസ്, കായണ്ണ ജിഎച്ച്എസ്എസ്, ആവള കുട്ടോത്ത്‌ ജിഎച്ച്എസ്എസ്, മണിയൂർ ജിഎച്ച്എസ്എസ്, വളയം ജിഎച്ച്എസ്എസ്, നടക്കാവ്‌ ജിവിഎച്ച്എസ്എസ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top