കോഴിക്കോട്
കലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക് വൻ മുന്നേറ്റം. സംഘടന അടിസ്ഥാനത്തിൽ മത്സരം നടന്ന 40ൽ 31 കോളേജ് യൂണിയനും എസ്എഫ്ഐ വിജയിച്ചു. മൂന്ന് കോളേജുകൾ എംഎസ്എഫ്–- കെഎസ്‌യു സഖ്യത്തിൽനിന്ന് തിരിച്ചുപിടിച്ചു.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, താമരശേരി ഐഎച്ച്ആർഡി കോളേജ് യൂണിയനുകൾ യുഡിഎസ്എഫിൽനിന്നും ചേളന്നൂർ എസ്എൻജിസിഎഎസ് കെഎസ്‌യുവിൽനിന്നുമാണ് തിരിച്ചുപിടിച്ചത്. ഏഴ് കോളേജുകളിൽ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. അഞ്ചിടത്ത് മുഴുവൻ സീറ്റും എതിരില്ലാതെ ജയിച്ചു.
വടകര കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജ്, കുറ്റ്യാടി സഹകരണ കോളേജ്, വടകര എസ്എൻ കോളേജ്, ചാലിക്കര കലിക്കറ്റ് സർവകലാശാല സബ്സെന്റർ, നാദാപുരം ഐഎച്ച്ആർഡി കോളേജ് എന്നിവിടങ്ങളിലാണ് മുഴുവൻ സീറ്റിലും എതിരില്ലാതെ ജയിച്ചത്.
മടപ്പള്ളി ഗവ. കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ്, മുചുകുന്ന് ഗവ. കോളേജ്, ബാലുശേരി ഗവ. കോളേജ്, സി കെ ജി ഗവ. കോളേജ്, മൊകേരി ഗവ. കോളേജ്, ചേളന്നൂർ എസ്എൻജിസി, കൊയിലാണ്ടി എസ്എൻഡിപി, കൊയിലാണ്ടി ഗുരുദേവ, കൊയിലാണ്ടി ആർട്സ് കോളേജ്, ഉള്ള്യേരി എം-ഡിറ്റ്, പേരാമ്പ്ര സിയുആർസി, കുരിക്കിലാട് കോ- ഓപ്പറേറ്റീവ് കോളേജ് , മേഴ്‌സി ബിഎഡ്, മുക്കം ഐഎച്ച്ആർഡി, കിളിയനാട് ഐഎച്ച്ആർഡി, പിവിഎസ് കോളേജ്, സാവിത്രി ദേവി സാബു കോളേജ്, എഡ്യുക്കോസ് കുറ്റ്യാടി, മദർ തെരേസ ബിഎഡ്, പൂനത്ത് ബിഎഡ്, ക്യുടെക് ബിഎഡ്, ക്യുടെക് ഐടി, എസ്എൻ ബിഎഡ്, എസ്എംഎസ് വടകര, ബിപിഇ ചക്കിട്ടപാറ എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു .
നാദാപുരം ഗവ. കോളേജ്, കുന്നമംഗലം ഗവ. കോളേജ് എന്നിവിടങ്ങളിൽ വൻ മുന്നേറ്റം നടത്തി. നാദാപുരം ഗവ. കോളേജിൽ വൈസ് ചെയർമാൻ ഉൾപ്പെടെ ആറ് സീറ്റുകൾ എംഎസ്എഫ് –-- കെഎസ്‌യു സഖ്യത്തിൽനിന്ന് പിടിച്ചെടുത്തു. കുന്നമംഗലം ഗവ. കോളേജിൽ യുയുസി ഉൾപ്പെടെ അഞ്ച് സീറ്റും പിടിച്ചെടുത്തു.
വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..