27 December Friday

പി ലക്ഷ്മണന് അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

മന്ത്രി പി എ മുഹമ്മദ് റിയാസ് 
അന്തിമോപചാരമർപ്പിക്കുന്നു

പുതിയങ്ങാടി
 സിപിഐ എം ജില്ലാ കമ്മിറ്റി മുൻ അംഗവും പ്രമുഖ സഹകാരിയുമായ പി ലക്ഷ്മണന് നേതാക്കളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നാട് അന്ത്യാഞ്ജലി അർപ്പിച്ചു.   തന്റെകൂടി പ്രയത്‌നത്തിൽ പണിതുയർത്തിയ എ കെ ജി ഭവന്റെ മുറ്റത്ത്  മുദ്ര്യാവാക്യങ്ങളാൽ മുഖരിതമായ  അന്തരീക്ഷത്തിൽ  നാട് അന്തിമാഭിവാദ്യം നൽകി. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു മരണം.   അദ്ദേഹത്തിന്‌ അന്ത്യാഭിവാദനമേകാൻ തൊഴിലാളികളും സഹകാരികളും നേതാക്കളുമടക്കം നൂറുകണക്കിനാളുകളാണ്  എത്തിയത്. മൃതശരീരം ശാസ്ത്രപഠനത്തിനായി കോഴിക്കോട്‌  മെഡിക്കൽ കോളേജിന്  കൈമാറി. 
 സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ്, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ,  അഹമ്മദ് ദേവർകോവിൽ എംഎൽഎ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കെ ലതിക, എ പ്രദീപ്കുമാർ, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ സി പി മുസാഫർ അഹമ്മദ്, മാമ്പറ്റ ശ്രീധരൻ, ടി വിശ്വനാഥൻ, പി കെ മുകുന്ദൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി വി നിർമലൻ, ടി പി ദാസൻ, ഇ പ്രേംകുമാർ, എം മെഹബൂബ്, കെ ദാമോദരൻ, എൽ രമേശൻ, കെ പി അനിൽകുമാർ, നോർത്ത്‌ ഏരിയാസെക്രട്ടറി കെ രതീഷ്, സൗത്ത് ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി, കോൺഗ്രസ്‌ നേതാവ് അഡ്വ. എം രാജൻ, കെസിഇയു ജില്ലാസെക്രട്ടറി എം കെ ശശി, സാസ്‌കാരിക പ്രവർത്തകരായ എ കെ രമേശ്, ഡോ.യു ഹേമന്ത്കുമാർ, പുരുഷൻ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, വി എ എൻ നമ്പൂതിരി, ബാബു പറശ്ശേരി, സിപിഐ നേതാക്കളായ എം കെ പ്രജോഷ്, പി കെ നാസർ, പി വി മാധവൻ, കേരള സോപ്‌സ് മുൻ എഡിഎം പ്രശാന്ത്കുമാർ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ എസ് ജയശ്രീ, ഒ പി ഷിജിന, എൽഡിഎഫ് ജില്ലാകൺവീനർ മുക്കം മുഹമ്മദ്,  വി കെ മോഹൻദാസ്, വി പി മനോജ്, സി പി സുലൈമാൻ, ഒ സദാശിവൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top