22 December Sunday
സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് സമാപനം

അണിമുറിയാതെ ജനസാഗരം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന്റെ സമാപനം കുറിച്ച്‌ പൂക്കാട് നടന്ന റാലി

കൊയിലാണ്ടി
സിപിഐ എം ഏരിയാ സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പൂക്കാട്ടുനിന്ന് കാഞ്ഞിലശേരിവരെ ചുവപ്പുസേനാ മാർച്ചും അത്യുജ്വല ബഹുജന റാലിയും. രണ്ടുദിവസങ്ങളിലായി പൂക്കാട് പി വി സത്യനാഥൻ നഗറിൽ നടന്ന സിപിഐ എം ഏരിയാ സമ്മേളനത്തിന്‌ സമാപനം കുറിച്ചാണ്‌ പൂക്കാട് ടൗൺ മുതൽ കാഞ്ഞിലശേരിവരെ റാലിയും റെഡ് വളന്റിയർ മാർച്ചും നടന്നത്. ബാൻഡ്‌ വാദ്യങ്ങളുടെ അകമ്പടിയോടെ ചുവപ്പു വളന്റിയർമാരും സമ്മേളന പ്രതിനിധികളും നേതൃത്വം നൽകിയ പ്രകടനം കാഞ്ഞിലശേരി നായനാർ സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിച്ചു. 
   പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ദിനേശൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തിന്‌ സമാപനം കുറിച്ച്‌  പ്രൊഫ. കെ എ രാജ്മോഹന്റെ നേതൃത്വത്തിൽ മധുരഗീതങ്ങൾ അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top