22 December Sunday

സ്‌കൂളുകളിൽ 
അവളിടമാകും ഈ ‘ഇടം’

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ബേപ്പൂർ ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയായ

സ്വന്തം ലേഖകൻ

ഫറോക്ക് 
ബേപ്പൂർ നിയോജകമണ്ഡലത്തിലെ അഞ്ച്‌ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സ്‌ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങൾ ‘ഇടം’ ഒരുങ്ങി. മണ്ഡലത്തിലെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഇടം സ്‌ത്രീ സൗഹൃദകേന്ദ്രങ്ങൾ നിർമിക്കുന്നതാണ്‌ പദ്ധതി. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി, ബേപ്പൂർ ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി, കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയം, ഫാറൂഖ് ഹയർ സെക്കൻഡറി, ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ സ്കൂളുകളിലാണ്‌ ഇടം പ്രവർത്തനസജ്ജമാകുന്നത്. എല്ലായിടത്തും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടനിർമാണം.
കിടക്കകളോടുകൂടിയ രണ്ട്‌ കട്ടിൽ, നാപ്കിൻ വെൻഡിങ് യന്ത്രം, ശുചിമുറി, പ്രഥമ ശുശ്രൂഷ സംവിധാനങ്ങൾ, മേശ, കസേരകൾ തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രങ്ങളിലുണ്ടാകും. കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷന്റെ രണ്ടുവർഷത്തെ ലാഭത്തിനനുസൃതമായി സിഎസ്ആർ ഫണ്ടിലേക്ക് നൽകാൻ നിശ്ചയിച്ച 88 ലക്ഷം രൂപയാണ് നിർമാണത്തിന് വിനിയോഗിക്കുന്നത്. 
സർക്കാർ പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം അനുവദിച്ച ഏഴ്‌ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തി മണ്ണൂർ സിഎംഎച്ച്എസ്, നല്ലളം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ 32.4 ലക്ഷം രൂപ ചെലവിൽ രണ്ട് കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top