23 December Monday

കായകൽപ്പ്‌ അവാർഡ് :
കക്കോടിക്ക്‌ ഇരട്ടി മധുരം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കക്കോടി എഫ്എച്ച്സി

കക്കോടി
2023–--24 വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡിൽ ജില്ലയിലെ  മികച്ച  കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കക്കോടി കുടുംബരോഗ്യകേന്ദ്രം  ഒന്നാമത്‌. 97.5 ശതമാനം മാർക്കോടെയാണ്‌  കക്കോടി എഫ്‌എച്ച്‌സി ജില്ലയിൽ ഒന്നാമതെത്തിയത്‌.   
  സമ്മാനമായി   ഒരു ലക്ഷം രൂപയും  സർട്ടിഫിക്കറ്റും ലഭിക്കും. 2021ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച കക്കോടി കുടുംബരോഗ്യ കേന്ദ്രത്തിന്‌ 2021–--22, 2022–--23 വർഷങ്ങളിൽ കായകൽപ്പ്‌ കമന്റേഷൻ പ്രൈസും 2023 ൽ കേന്ദ്ര സർക്കാരിന്റെ  എൻക്യുഎഎസ് അവാർഡും ലഭിച്ചു. 2023 ൽ രാജ്യത്തെ ആദ്യത്തെ ആന്റി ബയോട്ടിക്‌ സ്മാർട്ട്‌ ആശുപത്രിയായി കക്കോടി കുടുംബാരോഗ്യകേന്ദ്രത്തെ പ്രഖ്യാപിച്ചു. ജില്ലാമെഡിക്കൽ ഓഫീസറുടെ ഗുണനിലവാര പ്രവർത്തനങ്ങൾക്കുള്ള ലോകആരോഗ്യദിന അവാർഡുകളും ലഭിച്ചിട്ടുണ്ട്. കക്കോടി  പഞ്ചായത്തിന്റെ ശുചിത്വ എപ്ലസ് സർട്ടിഫിക്കറ്റ്  ലഭിച്ചു.  
  നിലവിൽ  ഇവിടെ  350 മുതൽ 400 വരെ രോഗികൾ  ദിവസവും ഒപിയിൽ എത്തുന്നുണ്ട്. പൂർണമായി ഇ ഹെൽത്ത്‌ സംവിധാനത്തിലാണ്  പ്രവർത്തിക്കുന്നത്. ഒപി പരിശോധന, മുറിവ് ഡ്രസിങ്, ജീവിത ശൈലീ രോഗ നിർണയം, ലാബ് പരിശോധന, നിരീക്ഷണ സംവിധാനം, നെബുലൈസഷൻ, പാലിയേറ്റീവ് പരിചരണം , രോഗപ്രതിരോധ കുത്തിവയ്‌പുകൾ, ഗർഭിണികൾക്കുള്ള സേവനങ്ങൾ, ഗർഭനിരോധനമാർഗങ്ങൾ, ഇ സഞ്ജീവനി ടെലികൺസൽട്ടേഷൻ, ഗർഭാശയഗള അർബുദ നിർണയം, ഫീൽഡ് തല പ്രവർത്തനങ്ങൾ,  ബോധവത്കരണ പ്രവർത്തനങ്ങൾ, അണുബാധാ നിയന്ത്രണ പ്രവർത്തനങ്ങൾ, ജീവതാളം എന്നീ സേവനങ്ങൾ  നൽകുന്നുണ്ട്‌.  
കക്കോടി 
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ/ ഹെൽത്ത്‌ ആൻഡ് വെൽനെസ്‌ സെന്ററുകൾ വിഭാഗത്തിൽ കക്കോടി  പഞ്ചായത്തിലെ മക്കട ഹെൽത്ത്‌ ആൻഡ് വെൽനെസ്‌  സെന്റർ 93.3 ശതമാനം സ്കോർ നേടി കായകൽപ്പ്‌ അവാർഡിൽ ജില്ലയിൽ  ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.  
രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, രോഗപ്രതിരോധകുത്തിവെ പ്പുകൾ, ഗർഭിണികൾക്കുള്ള സേവനങ്ങൾ, ജീവിതശൈലീ രോഗനിർണയ ക്ലിനിക്കുകൾ, വെൽവുമൺ ക്ലിനിക്, വയോജനങ്ങൾക്കുള്ള ക്ലിനിക്, പാലിയേറ്റീവ് സേവനങ്ങൾ, ഇ സഞ്ജീവനി ടെലി കൺസൽട്ടേഷൻ, വിളർച്ച നിർണയം , കൗമാര ആരോഗ്യക്ലിനിക്, ഫീൽഡ്തല പ്രവർത്തനങ്ങൾ എന്നിവയാണ് ഈ ജനകീയ ആരോഗ്യകേന്ദ്രങ്ങൾ വഴി ലഭ്യ മാകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top