19 December Thursday

അവിശ്രമം... കർമനിരതം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർ താമസിക്കുന്ന വെള്ളിയോട് സ്കൂൾ പരിസരം ഹരിതകർമ സേന ശുചീകരിക്കുന്നു

നാദാപുരം

വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിശ്രമമില്ലാതെ ഹരിതകർമ സേന. വീട് തകർന്നവരും അപകടഭീഷണിയുള്ള വീടുകളിലുള്ളവരും അടക്കം തൊള്ളായിരത്തിലധികം പേരാണ് വിലങ്ങാട്ട്‌ അഞ്ചിടത്തായി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്‌. 10 ദിവസത്തിലേറെയായി വിവിധ ക്യാമ്പുകളിൽ വാണിമേൽ പഞ്ചായത്തിലെ ഹരിതകർമ സേനയും വിശ്രമമില്ലാതെ ജോലിയിലാണ്. 
വിലങ്ങാട്, വെള്ളിയോട് സ്കൂളുകളിൽ പഠനം ആരംഭിക്കേണ്ടതിനാൽ സ്കൂൾ പരിസരം ശുചീകരിക്കുന്നതിന് ഹരിതകർമ സേന കഠിനാധ്വാനമാണ് ചെയ്തത്. 
ക്യാമ്പുകളിൽ പകർച്ചവ്യാധികൾ പടരാതിരിക്കാൻ മാലിന്യം അതത് സമയംതന്നെ മാറ്റി ശുചീകരിക്കുന്നു. എന്നാൽ വാണിമേൽ പഞ്ചായത്തിൽ എംസിഎഫ് കേന്ദ്രമില്ലാത്തതിനാൽ ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യം പലപ്പോഴും റോഡരികിൽ സൂക്ഷിക്കേണ്ട അവസ്ഥയുണ്ടെന്ന് ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top