15 December Sunday

എം കേളപ്പന്റെ ഓർമ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

എം കേളപ്പൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം സമർപ്പിക്കുന്നു

വടകര
കമ്യൂണിസ്റ്റ് പാർടിയുടെ മുതിർന്ന നേതാവും സിപിഐ എം ജില്ലാ സെക്രട്ടറിയുമായിരുന്ന എം കേളപ്പന്റെ ഓർമ പുതുക്കി. അഞ്ചാം ചരമവാർഷിക ദിനാചരണ ഭാഗമായി വിവിധ സംഘടനകൾ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സിപിഐ എം നേതൃത്വത്തിൽ പണിക്കോട്ടി വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണവും അനുസ്മരണ യോഗവും നടത്തി. ജില്ലാ സെക്രട്ടറി പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. പുതുപ്പണം പാലിയേറ്റീവിന് കെയറിന് എം കേളപ്പന്റെ കുടുംബം നൽകിയ സംഭാവന എം പത്മലോചനൻ കെ കെ നാരായണന് കൈമാറി. കെഎസ്‌കെടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എം കേളപ്പൻ–-സി കണ്ണൻ അനുസ്മരണം ബുധൻ പകൽ 3.30ന്‌ കുട്ടോത്ത് നായനാർ ഭവനിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top