അഴിയൂർ
മാഹി റെയിൽവേ സ്‌റ്റേഷന് സമീപത്ത് വന്ദേഭാരത് ട്രെയിനിനുനേരെ ഡസ്റ്റ് ബിൻ എറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ കാസർകോട് ഭാഗത്തേക്ക് ട്രെയിൻ കടന്നുപോകവെയാണ് ഇയാൾ പാളത്തിലേക്ക് ഡസ്റ്റ് ബിൻ എറിഞ്ഞത്. ആർപിഎഫ് എസ്ഐ മനോജ് കുമാർ, ആർപിഎഫ്എച്ച്സിഇ ടി കെ പവിത്രൻ, ശ്രീരാജ്, മുഹമ്മദ് ബഷീർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..