22 December Sunday

ജലാശയ രക്ഷാപ്രവർത്തന പരിശീലനംനേടി എൻഎസ്എസ് വളന്റിയർമാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

എൻഎസ്എസ് സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി കരിയാത്തുംപാറയിൽ ജലാശയ രക്ഷാപ്രവർത്തന പരിശീലനത്തിൽ ഏർപ്പെട്ട വളന്റിയർമാർ

ബാലുശേരി
ബാലുശേരി ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന  എൻഎസ്എസ് സംസ്ഥാന   ക്യാമ്പിന്റെ ഭാഗമായി ജലാശയ രക്ഷാപ്രവർത്തന പരിശീലനം സംഘടിപ്പിച്ചു.  കലിക്കറ്റ് യൂണിവേഴ്സിറ്റിയും പ്രൊവിഡൻസ് വിമൻസ് കോളേജും ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജും ചേർന്ന്‌ സംഘടിപ്പിച്ച പരിപാടി  സംസ്ഥാന  എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസർ  ഉദ്ഘാടനംചെയ്തു. 
  ശ്രീ ഗോകുലം കൺവൻഷൻ സെന്റർ, തോണിക്കടവ് കരിയാത്തുംപാറ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. 
വാട്ടർ റസ്ക്യൂ ട്രെയിനറും സ്കൂബാ ഡൈവിങ്‌ പരിശീലകനുമായ ഉമ്മർ റഫീഖിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.    ബ്രഹ്മനായകം, കലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ.എൻ എ ശിഹാബ്, പ്രോഗ്രാം ഓഫീസർമാരായ  ഡോ.  സംഗീത ജി കൈമൾ, ഡോ. ആശലത, ഡോ അർച്ചന, ലിജോജോസഫ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top