22 December Sunday

അഴിയൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

അഴിയൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തുന്നു

ഒഞ്ചിയം
ദേശീയപാതയിൽ അഴിയൂർ കുഞ്ഞിപ്പള്ളിയിൽ അണ്ടിക്കമ്പനിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കണ്ണൂരിൽനിന്ന്‌  മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ എൽ 56 യു 8079 എത്തിയോസ് ലിവ കാറാണ് കത്തിയത്.  മലപ്പുറം സ്വദേശി ഹാരിസും നാലംഗ കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മാഹി ബൈപാസിൽനിന്ന്‌  കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ   വന്ന കാർ ദേശീയപാതയിൽ എസ്കോർട്ടിനായി നിർത്തിയിട്ട വടകര പൊലീസിന്റെ  ശ്രദ്ധയിൽ പെടുകയായിരുന്നു. കാർ പൊലീസ് കൈകാട്ടി നിർത്തിച്ചു. ഇതിനിടെ കാറിന് ചുവടെ തീ കാണുകയും കുടുംബം പുറത്തിറങ്ങിയ ഉടനെ കാർ കത്തുകയുമായിരുന്നു.  ചോമ്പാല പൊലീസും മാഹി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. കാർ പൂർണമായി കത്തി .
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top