21 November Thursday

നന്ദി, ഒപ്പംനിന്നതിന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

കേരള സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സി ടീം നഗരത്തിൽ നടത്തിയ റോഡ് ഷോ

കോഴിക്കോട്
മൈതാനത്ത് വിസ്മയം തീര്‍ത്തവരെ  വരവേറ്റ് ന​ഗരം.  പ്രഥമ സൂപ്പർ ലീ​ഗ് കേരള കിരീടം നേടിയ കലിക്കറ്റ് എഫ്സിക്ക് ന​ഗരം നൽകിയത് ഹൃദയംകൊണ്ടുള്ള ‘ലോങ്പാസ്’. ആദ്യ സീസണിലെ പിന്തുണ എല്ലാകാലത്തും എല്ലാ ​ഗ്രൗണ്ടിലും നല്‍കുമെന്ന ആരാധകരുടെ ഉറപ്പില്‍ മനംനിറഞ്ഞ് ടീമും.  ട്രോഫിയുമായി  ടീം  തുറന്ന വാഹനത്തില്‍ ന​ഗരംചുറ്റി.  കോര്‍പറേഷന്‍ ഇം എം എസ് സ്റ്റേഡിയത്തില്‍നിന്നായിരുന്നു തുടക്കം. വിജയ യാത്ര കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഫ്ലാ​ഗ് ഓഫ്ചെയ്തു. 
ഡോലക് വാദ്യസംഘമായിരുന്നു മുന്നിൽ.  തൊട്ടുപിറകിലായി കലിക്കറ്റ് എഫ് സി ടീം. അകമ്പടിയായി ബൈക്കിലും കാറിലുമായി ആരാധക കൂട്ടം.  ആര്‍പ്പുവിളിയും കൈയടിയും ഏറ്റുവാങ്ങി ന​ഗരപാത കൈയടക്കി ബീച്ചിലെ സ്വീകരണ കേന്ദ്രത്തിലേക്ക്. കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ക്കിടയിലേക്ക് കപ്പുമായി ടീം  ഇറങ്ങി.  
 അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, കെഎഎഫ് പ്രസിഡന്റ് നവാസ് മീരാന്‍, കലിക്കറ്റ് എഫ് സി ഉടമ വി കെ മാത്യൂസ്,   സിഇഒ മാത്യു ജോസഫ്, കോച്ച് ഇയാന്‍ ​ഗലന്‍ എന്നിവര്‍ സംസാരിച്ചു. എംഎച്ച്ആര്‍, എസ്എ, ജോക്കര്‍ ടീം അവതരിപ്പിച്ച സം​ഗീത പരിപാടിയും അരങ്ങേറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top