കോഴിക്കോട്
വിവിധ ആവശ്യങ്ങളുന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് പദ്ധതി വിഹിതം കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, തൊഴിൽദിനങ്ങൾ 200 ആക്കി വർധിപ്പിക്കുക, തൊഴിൽസമയം വൈകിട്ട് നാല് വരെയാക്കുക, തൊഴിലാളികളുടെ വേതനം വർധിപ്പിക്കുക, അശാസ്ത്രീയ എൻഎംഎംഎസ് ഒഴിവാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്.--
എൻആർഇജി വർക്കേഴ്സ് യൂണിയൻ ഒളവണ്ണ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റി അംഗം സുജാത ഉദ്ഘാടനംചെയ്തു. കോഴിക്കോട് സൗത്ത് ഏരിയാ പ്രസിഡന്റ് ടി റസീന അധ്യക്ഷയായി. സിപിഐ എം സൗത്ത് ഏരിയാ സെക്രട്ടറി കെ ബൈജു, ഏരിയാ കമ്മിറ്റി അംഗം രവീന്ദ്രൻ പറശ്ശേരി, പന്തീരാങ്കാവ് ലോക്കൽ സെക്രട്ടറി ടി വി റിനിഷ്, മണക്കടവ് ബ്രാഞ്ച് സെക്രട്ടറി ജയൻ, ഒളവണ്ണ പഞ്ചായത്തംഗം ഷാജി, കുഞ്ഞികൃഷ്ണൻ, ട്രഷറർ പ്രേമ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..