22 December Sunday

ദേശീയപാതയിൽ കാറിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കാറിന്‌ തീപിടിച്ച നിലയിൽ

പന്തീരാങ്കാവ്  
രാമനാട്ടുകര–-തൊണ്ടയാട് ദേശീയപാതയിൽ പന്തീരാങ്കാവ് കൂടത്തുംപാറയിൽ കാറിന്‌ തീപിടിച്ചു. വ്യാഴം വൈകിട്ട് 5.20നാണ്‌ അപകടം. രാമനാട്ടുകര ഭാഗത്തുനിന്ന്‌ ഹൈലൈറ്റ് മാളിലേക്ക് വന്ന കാറാണ് കത്തിനശിച്ചത്. കാർ ഓടിക്കൊണ്ടിരിക്കെ ക്ലച്ചിന് തകരാർ സംഭവിച്ചിരുന്നു. നിർത്തിയശേഷം ബോണറ്റ് തുറന്ന്‌ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു.
കാറിൽ യാത്രക്കാർ വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും നിമിഷനേരംകൊണ്ട് തീപടർന്നുപിടിച്ചു. പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഏറെനേരം പരിശ്രമിച്ചാണ് തീയണച്ചത്. ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top