കുറ്റ്യാടി
പാചകവാതക വില കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കക്കട്ടിൽ പാചകവാതക സിലിണ്ടറുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിലും മൊകേരിയിൽ സിപിഐ എം നേതൃത്വത്തിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
കക്കട്ടിൽ നടന്ന പ്രതിഷേധയോഗം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ലതിക ഉദ്ഘാടനംചെയ്തു. രാധിക ചിറയിൽ അധ്യക്ഷയായി.അജിത നടേമ്മൽ, കെ കെ സരള എന്നിവർ സംസാരിച്ചു. മൊകേരിയിലെ പ്രതിഷേധയോഗം എം പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി പി നാണു അധ്യക്ഷനായി. കെ സി വിജയൻ , എം പി വാസു എന്നിവർ സം
സാരിച്ചു.
നാദാപുരം
മഹിളാ അസോസിയേഷൻ നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കല്ലാച്ചിയിൽ പ്രകടനം നടത്തി. കെ സുഭാഷിണി, എൻ പി ദേവി, കെ ശ്യാമള, എം ദേവി എന്നിവർ സംസാരിച്ചു.
കോഴിക്കോട്
എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. സിവിൽ സ്റ്റേഷനിലെ പ്രതിഷേധത്തിന് ശേഷം നടന്ന വിശദീകരണ യോഗത്തിൽ കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ രാജൻ, എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറി കെ രാജേഷ് എന്നിവർ സംസാരിച്ചു. വടകരയിൽ കെഎംസിഎസ്‌യു സംസ്ഥാന സെക്രട്ടറി കെ ബാബു, കെഎസ്ടിഎ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എൻ പി പ്രഭാകരൻ, എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം ടി വി അനീഷ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് എൻ കെ അബ്ദുൾ സമദ്, കെഎസ്ടിഎ ജില്ലാ ജോ.സെക്രട്ടറി എം സി രാജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..