19 December Thursday

അക്ഷരമുറ്റം 
സ്‌കൂൾതല മത്സരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
കോഴിക്കോട്‌
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 13ന്റെ സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ബുധനാഴ്‌ച കോക്കല്ലൂർ ഗവ. എച്ച്‌എസ്‌എസിൽ നടക്കും. പകൽ ഒന്നിന്‌ എഴുത്തുകാരൻ വി ആർ സുധീഷ്‌ ഉദ്‌ഘാടനംചെയ്യും. തുടർന്ന്‌  രണ്ടിന്‌ മത്സരങ്ങൾ നടക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ്‌ മത്സരം. ഓരോ വിഭാഗത്തിലെയും വിജയിക്കുന്ന രണ്ടുപേർക്ക്‌ 28ന്‌ നടക്കുന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല മത്സരം ഒക്‌ടോബർ 19നും സംസ്ഥാനതല മത്സരം നവംബർ 23നും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top