22 December Sunday

വിദ്യാർഥികളുടെ വാഹനാഭ്യാസം;
ഹൈക്കോടതി റിപ്പോർട്ട്‌ തേടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024
ഫറോക്ക്
ഓണാഘോഷത്തിന്റെ പേരിൽ വിദ്യാർഥികൾ അപകടകരമായി വാഹനാഭ്യാസം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമീഷണർ, കോഴിക്കോട്‌ റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസർ (വിജിലൻസ്‌) എന്നിവരോട്‌ റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇരുവിഭാഗവും പ്രാഥമികമായി സ്വീകരിച്ച നടപടി വിശദീകരിച്ച് കോടതിക്ക് റിപ്പോർട്ട് നൽകി.
ബുധനാഴ്‌ച ഫാറൂഖ് കോളേജിന് സമീപത്തെ റോഡിലാണ്‌ ഒരുവിഭാഗം വിദ്യാർഥികൾ ‘പ്രീ–-ഓണം സെലിബ്രേഷൻ’ എന്ന പേരിൽ അപകടകരമായ രീതിയിൽ വാഹനാഭ്യാസവുമായി ഘോഷയാത്ര നടത്തിയത്‌. പിറ്റേദിവസം തന്നെ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചിരുന്നു. 
10 വാഹനം പിടിച്ചെടുത്തു; ലൈസൻസ് സസ്‌പെൻഡ് ചെയ്യും
ഫാറൂഖ് കോളേജിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട്‌ വാഹനാഭ്യാസം നടത്തിയ 10 വാഹനങ്ങൾ ഫറോക്ക് പൊലീസ് പിടിച്ചെടുത്തു. രണ്ട്‌ ജീപ്പും ഒമ്പത്‌ കാറുമാണ് കസ്റ്റഡിയിലെടുത്തത്. ഇതിലേറെയും ആഡംബര വാഹനങ്ങളാണ്. അപകടകരമായ നിലയിൽ വാഹനം ഓടിച്ചവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികളുണ്ടാകുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ്‌ വിഭാഗം) സി എസ് സന്തോഷ് കുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top