21 December Saturday

ബസും കാറും കൂട്ടിയിടിച്ച് 
2 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കോളനിമുക്കിലുണ്ടായ അപകടത്തിൽ തകർന്ന കാർ

കൂരാച്ചുണ്ട് 
കൂരാച്ചുണ്ട്–-കൂട്ടാലിട റോഡിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ശനി പകൽ പതിനൊന്നോടെ കോളനിമുക്കിലാണ് അപകടം. കോഴിക്കോട്ടുനിന്ന് കൂരാച്ചുണ്ടിലേക്ക് വരികയായിരുന്ന സ്വകാര്യബസും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് ദേവഗിരി കോളേജ് അധ്യാപകനായ കൂരാച്ചുണ്ട് ഓഞ്ഞിൽ ചിലമ്പിക്കുന്നേൽ ജോബി (46), അമ്മ മേരി (68) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top