22 December Sunday

കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് യുവാക്കൾക്ക് നേരെ വധശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

അവിനാഷും വിപിൻലാലും

വാണിമേൽ
കന്നുകുളത്ത് കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് യുവാക്കൾക്ക് നേരെ വധശ്രമം. കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷിനും പൊടിപ്പിൽ വിപിൻലാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ശനി രാത്രി എട്ടോടെ ഭൂമിവാതുക്കലിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ കന്നുകുളം മണികണ്ഠമഠത്തിന് സമീപത്താണ്‌ അക്രമി സംഘം തടഞ്ഞു നിർത്തി ആക്രമിച്ചത്. ഇരുവരുടെയും കൈകാലുകളുടെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. ആഴത്തിലുള്ള മുറിവുമുണ്ട്. വളയം പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാഹനങ്ങളിൽ അതുവഴിവന്ന യാത്രക്കാർ ഒച്ചവച്ചതിനെത്തുടർന്നാണ് അക്രമികൾ ഓടിപ്പോയത്. ലഹരി സംഘത്തിൽ പെട്ടവരാണ് ആക്രമിച്ചതെന്ന്‌ നാട്ടുകാർ പറഞ്ഞു.  ഇരുവരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സതേടി. ഒരു മാസം മുമ്പ് ഇതേ സംഘം പ്രദേശത്തെ വീട്ടിൽ അതിക്രമിച്ചുകയറി അക്രമം കാട്ടിയിരുന്നു. ഇതിനെതിരെ ഉടമ പൊലീസിൽ പരാതിനൽകി. ഇതിന്റെ പ്രതികാരമാണ് യുവാക്കൾക്ക് നേരെ നടന്ന അക്രമമെന്ന് കരുതുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top