18 December Wednesday

അക്ഷരലോകത്തേക്ക് കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കോഴിക്കോട് വെസ്റ്റ്ഹിൽ വരയ്ക്കൽ ദുർഗാ ദേവി ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കുന്ന കുരുന്ന്

കോഴിക്കോട്
വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവച്ചു. ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും ലൈബ്രറികളിലുമായി എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. ശ്രീകണ്ഠേശ്വരക്ഷേത്രം, തിരുത്തിയാട് അഴകൊടി ദേവി മഹാക്ഷേത്രം, തളി മഹാക്ഷേത്രം, വളയനാട് ദേവീക്ഷേത്രം, തളി മഹാഗണപതി ബാലസുബ്രഹ്മണ്യക്ഷേത്രം, നാരകത്ത് ഭഗവതിക്ഷേത്രം, കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്രം, കൊല്ലം പിഷാരികാവ് ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭം നടന്നു. സ്വാതിതിരുന്നാൾ കലാകേന്ദ്രത്തിൽ വിദ്യാരംഭത്തിന് കൈതപ്രം ദാമോദരൻ നേതൃത്വം നൽകി. വിവിധയിടങ്ങളിൽ ശാസ്ത്രീയ സംഗീത കച്ചേരി, നൃത്തനൃത്ത്യങ്ങൾ എന്നിവയും സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top