താമരശേരി
സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് മുസ്ലിംലീഗ് താമരശേരി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിച്ചു. പ്രസിഡന്റിനെതിരെ വനിതാ പ്രവർത്തകയാണ് പരാതിനൽകിയത്. സെക്രട്ടറിക്ക് എതിരെ സാമ്പത്തിക തട്ടിപ്പും ഉയർന്നു. തുടർന്നാണ് സംസ്ഥാന കമ്മിറ്റി നടപടിയുമായി എത്തിയത്. വിഭാഗീയതയിൽ വീർപ്പുമുട്ടുന്ന ലീഗിന് താമരശേരിയിൽ കീറാമുട്ടിയാവും പുതിയകമ്മിറ്റി രൂപീകരണം.
ഒരു ടിവി ചാനലിന്റ ബാധ്യത തീർക്കാനെന്ന പേരിൽ നാട്ടിലും വിദേശത്തും കോടികൾ പിരിച്ചെടുത്തുവെന്ന ആരോപണമാണ് സെക്രട്ടറിക്ക് വിനയായത്. ഏറെനാളായി നേതൃത്വത്തിന്റ അഴിമതിക്കെതിരെ ലീഗിനുള്ളിൽ ഒരുവിഭാഗം രംഗത്തുണ്ട്. ഇവരുടെ വാദം ശരിവയ്‌ക്കുന്നതാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. നേതൃത്വത്തിന്റ പിടിപ്പുകേടിൽ കമ്മിറ്റിയാകെ മരവിപ്പിച്ചതിൽ ലീഗിൽ അസംതൃപ്‌തി പുകയുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..