21 November Thursday

ചിരട്ടശിൽപ്പങ്ങളുടെ തച്ചൻ

ശ്രീനിവാസൻ ചെറുകുളത്തൂർUpdated: Thursday Nov 14, 2024

ചിരട്ടകൊണ്ട് നിർമിച്ച ഉൽപ്പന്നങ്ങൾക്കരികെ ഷിബു കുന്നുമ്മൽ

കുന്നമംഗലം 
ഒരു ചെറുപ്പക്കാരൻ ചിരട്ടയിലും തെങ്ങിൻതടിയിലും മരത്തിലും മനോഹരമായി രൂപകൽപ്പന ചെയ്ത കരകൗശല ഉൽപ്പന്നങ്ങൾ ഇന്ന് വിദേശികളുടെ സ്വീകരണമുറികളെ അലങ്കരിക്കുന്നു. കനഡയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ചിരട്ടകൊണ്ടുള്ള കപ്പുകളും തവികളും ചട്ടകങ്ങളും കയറ്റി അയക്കുകയാണ്‌ വെള്ളലശേരി ഷിബു കുന്നുമ്മലും സംഘവും. 2024 ഏപ്രിലിൽ ‘കൊക്സിനിയ കൊക്കൊ ആർട്ട് ഹിസ്റ്ററി' എന്ന കമ്പനിയും തുടങ്ങി. വി മുരളീധരൻ, കെ ടി സോമസുന്ദരൻ, മനോജ് മേപ്പാടി, ബിനുദേവ് തുടങ്ങി 12 പേർ പാർട്‌ണർമാരുമാണ്‌. 
കപ്പ്, ബൗൾ, തവി, ചട്ടുകം തുടങ്ങിയ അടുക്കള സാമഗ്രികൾക്കാണ്‌ ആവശ്യക്കാർ കൂടുതൽ. 
സ്വന്തമായി രൂപകൽപ്പന ചെയ്ത ഹെവി മെഷീനുകളും രൂപമാറ്റം വരുത്തിയ യന്ത്രങ്ങളുമാണ് പണിശാലയിൽ ഉപയോഗിക്കുന്നത്. 
സ്വയം തൊഴിൽ സംരംഭത്തിനപ്പുറം നിരവധി പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി ഇത് മാറി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ ചാരിറ്റബിൾ സംഘടനയായ യുഎൽ കെയർ നായനാർ സദനവുമായി ധാരണപത്രം ഒപ്പുവച്ചു. അവിടുത്തെ ഭിന്നശേഷി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനാണ് ഇത്.  വെള്ളലശേരി കുന്നുമ്മൽ ചോയി–-സുമതി ദമ്പതികളുടെ മകനാണ്‌ ഷിബു. സിപിഐ എം ചൂലൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചൂലൂർ മേഖലാ മുൻ സെക്രട്ടറിയും സുരക്ഷ പെയിൻ ആൻഡ്‌ പാലിയേറ്റീവിന്റെ മുൻ മേഖലാ കൺവീനറുമാണ്‌.
www.coccinia craft.com എന്ന സൈറ്റിൽ കരവിരുതുകൾ കാണാം. ഫോൺ: 6238197486.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top