14 November Thursday

രേവതി പട്ടത്താനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

തളി ക്ഷേത്രത്തിൽ നടന്ന രേവതി പട്ടത്താന ഘോഷയാത്ര

 

കോഴിക്കോട് 
രേവതി പട്ടത്താനം തളിക്ഷേത്രത്തിലും സാമൂതിരി ​ഗുരുവായൂരപ്പൻ ഹാളിലുമായി ആഘോഷിച്ചു. രാവിലെ ശാസ്ത്രസദസ്സിൽ പ്രൊഫ. ഇ രാജൻ, എൻ കെ സുന്ദരൻ,  ഇ എൻ നാരായണൻ, കെ വി വൈഷ്ണവ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സി എം നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ സാമൂതിരി കെ സി ഉണ്ണി അനിയൻ രാജ ആചാരപ്രകാരം പണക്കിഴി നൽകി ആദരിച്ചു. തുടർന്ന് ഘോഷയാത്രയോടുകൂടി പട്ടത്താനശാലയിലേക്ക് പ്രവേശിച്ചു. പരിപാടികൾ തോട്ടത്തിൽ രവീന്ദ്രൻ‌ എംഎൽഎ ഉദ്ഘാടനംചെയ്തു. ടി ആർ രാമവർമ അധ്യക്ഷനായി. മനോരമ തമ്പുരാട്ടി പുരസ്കാരം ​ഗാനരചയിതാവ് ടി കെ ദാമോദരന് മായാ​ഗോവിന്ദൻ സമ്മാനിച്ചു. പി സി വി രേണുക സ്വാ​ഗതം പറഞ്ഞു. ഋ​ഗ്വേദ സംഹിത, വാക്യാർ സദസ്സ്, അക്ഷരശ്ലോക സദസ്സ് എന്നിവ അരങ്ങേറി. സമാപനസമ്മേളനം എം കെ രാഘവൻ എംപി ഉദ്ഘാടനംചെയ്തു. ​ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി. കാവ്യനീതി പുരസ്കാരം ഡോ. ജയകുമാറും കൃഷ്ണനാട്ട കലാകാര പുരസ്കാരം ജനാർദനൻ നായരും ഏറ്റുവാങ്ങി. ഗോവിന്ദ് ചന്ദ്രശേഖർ സ്വാ​ഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top