പേരാമ്പ്ര
തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്ന കൃഷിവകുപ്പിന്റെ നടപടി പിൻവലിക്കണമെന്ന് ഫാം വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. കേരളത്തിലെ കൃഷിഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കുന്നതിന് നിശ്ചയിച്ച സമിതികളുടെ ശുപാർശ പ്രകാരം അംഗീകരിച്ച് നടപ്പാക്കിയ അവകാശങ്ങളാണ് വെട്ടിക്കുറക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.
ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കൂത്താളി, പേരാമ്പ്ര, പുതുപ്പാടി തിക്കോടി ഫാമുകളിൽ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കൂത്താളി ജില്ലാ കൃഷി ഫാമിൽ യൂണിയൻ ജില്ലാ സെക്രട്ടറി എൻ പി ബാബു പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. കെ കെ റീന അധ്യക്ഷയായി. വി കെ രേഷ്മ, ഷൈജ പ്രകാശ് എന്നിവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റ് ടി കെ ജോഷിബ സ്വാഗതം പറഞ്ഞു. പേരാമ്പ്ര സീഡ് ഫാമിൽ ഇ എം ഉഷ, കെ പി ബൈജു, കെ രസി എന്നിവർ സംസാരിച്ചു. പുതുപ്പാടി ഫാമിൽ പ്രദീഷ് പുതുപ്പാടി, വി വി നസീറ, എ പി മനോജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..