22 December Sunday

ഓടിക്കൊണ്ടിരിക്കേ 
കാറിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
മുക്കം
സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത കറുത്ത പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധൻ പകൽ രണ്ടരയോടെയാണ് സംഭവം. വാഹനം ഉടൻ തന്നെ  റോഡ് സൈഡിലേക്ക് ഒതുക്കി യാത്രക്കാർ പുറത്തിറങ്ങി. കാർ പൂർണമായും കത്തി. കറുത്ത പറമ്പ് സ്വദേശി ഒ കെ ജസീമിന്റേതാണ്‌ കാർ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേന തീയണച്ചു. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top