19 November Tuesday
വിലങ്ങാട് ഉരുൾപൊട്ടൽ

കെട്ടിടങ്ങളുടെ വാസയോഗ്യത
പരിശോധിക്കാൻ 4 പ്രത്യേക സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
 
കോഴിക്കോട്‌
വിലങ്ങാട്ടും സമീപ പഞ്ചായത്തുകളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ ദ്രുതഗതിയിലുള്ള വാസയോഗ്യതാ പരിശോധനയ്ക്കായി നാല് പ്രത്യേക സംഘങ്ങളെ കലക്ടർ നിയമിച്ചു. ഉരുൾപൊട്ടൽ ബാധിതമേഖലയിലെ ഓരോ വീടും മറ്റു കെട്ടിടവും സംഘം പരിശോധിക്കും. തറയുടെ ഉറപ്പ്, ചുമരിന്റെ ബലം, മേൽക്കൂര എന്നിവ പരിശോധിച്ച്‌ കെട്ടിടത്തിന്റെ സ്ട്രക്‌ചറൽ അസസ്സ്‌മെന്റ് നടത്തും. ഉരുൾപൊട്ടലിൽ ഒഴുകിവന്ന കല്ലും ചെളിയും മണ്ണും ചേർന്നടിഞ്ഞ അവശിഷ്ടം കെട്ടിടങ്ങൾക്ക് ഭീഷണിയാണോ എന്നത് പരിശോധിക്കും. 
ദുരന്തമേഖലയിൽ ഇടിച്ചുനിരപ്പാക്കേണ്ട അപകടഭീഷണി ഉയർത്തുന്നതും ഭാഗികമായി തകർന്നതുമായ കെട്ടിടങ്ങളുടെ എണ്ണവും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന  ജൈവ മാലിന്യം, കിണർ വെള്ളം എന്നിവയും സംഘം പരിശോധിക്കും. ഓരോ സംഘത്തിലും ആറുപേർ വീതമാണുള്ളത്. ജിയോളജിസ്റ്റ്, പഞ്ചായത്ത് അംഗം, പഞ്ചായത്ത്‌ എൻജിനിയർ, ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, പിഡബ്ല്യുഡി  (കെട്ടിടവിഭാഗം) ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടും. വ്യാഴാഴ്‌ച ഇവർ പരിശോധന തുടങ്ങും. 19 നകം പരിശോധന പൂർത്തിയാക്കി വടകര ആർഡിഒയ്ക്ക് റിപ്പോർട്ട്‌ നൽകും. ആർഡിഒ ഇത്‌ ക്രോഡീകരിച്ച് കലക്ടർക്ക് കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top