22 December Sunday

ഇലയിൽ പെൺ പോരാളികളുടെ പേരെഴുതി ദിവ്യ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
ഫറോക്ക് 
 കുരുമുളകിന്റെ ഒറ്റ ഇലയിൽ നൂറോളം വനിതാ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരെഴുതി കടലുണ്ടി മണ്ണൂർ സ്വദേശി ദിവ്യ അജീഷ്.  സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ പെൺപോരാളികളായ  സരോജിനി നായിഡു, അരുണ ആസഫലി, റാണി ലക്ഷ്മി ഭായ്, ആനി ബസന്റ്‌, ബീഗം ഹസ്രത്ത് മഹൽ, ലക്ഷ്മി സൈഗാൾ തുടങ്ങിയ 87 പേരുകളാണ് ഒരു കുരുമുളക് ഇലയിൽ എഴുതിച്ചേർത്തത്‌.  
 എഴുത്തുകാരിയും ചിത്രകാരിയുമായ ദിവ്യ കളിമൺ ശിൽപ്പകലയിലും ചുവർ ചിത്രകലയിലും പ്രശസ്തയാണ്‌. "കണ്ണേ കൺമണി’ എന്ന മ്യൂസിക് ആൽബവും "ആർദ്രം’   ആദ്യ കവിതയും  പുരസ്‌കാരത്തിന്‌ അർഹമായിട്ടുണ്ട്‌.  സ്കൂൾ - കോളേജ് കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്‌.   ചിത്രകാരൻ അനിൽകുമാറിന്റെയും കലാമണ്ഡലം ബിന്ദുവിന്റെയും ശിഷ്യയാണ്. ഫറോക്ക് നല്ലൂർ പുതുക്കഴിപ്പാടം ഉപേന്ദ്രൻ പയ്യേരിയുടെയും - ലക്ഷ്മി കുറിയേടത്തിന്റെയും മകളാണ്‌. 
ഭർത്താവ് അജീഷ് കുമാർ ആലംബറ്റ്. മക്കൾ: ആദി ലക്ഷ്‌മി, ആദി ശങ്കർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top