22 December Sunday
ഗർഭസ്ഥശിശുവും യുവതിയും മരിച്ച സംഭവം

ആരോഗ്യമന്ത്രിക്ക് ഡിവൈഎഫ്ഐ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024
ബാലുശേരി
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ യുവതിയും ഗർഭസ്ഥശിശുവും മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബാലുശേരി ബ്ലോക്ക് കമ്മിറ്റി ആരോഗ്യമന്ത്രി വീണാ ജോർജിന്‌ പരാതി നൽകി. ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യാണ് മരിച്ചത്. അശ്വതിയുടെ കുഞ്ഞ് വ്യാഴാഴ്ച പുലർച്ചെ മരിച്ചിരുന്നു. 
യുവതിയുടെയും കുഞ്ഞിന്റെയും മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ മന്ത്രിക്ക്‌ പരാതി നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top