23 December Monday

ഹോം​ഗാര്‍ഡിനെ ആക്രമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024
കോഴിക്കോട്
പുതിയ ബസ് സ്റ്റാൻഡ് പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ ആക്രമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിൽ. തലക്കുളത്തൂർ പാവയിൽ ചീർപ്പ് അമ്പാടി വീട്ടിൽ അക്ഷയ്‌(27)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോം ​ഗാർഡ് ജോർജ് മാത്യുവിനാണ് പരിക്കേറ്റത്.
വെള്ളി രാത്രി 12നാണ്‌ ആക്രമണം. അക്ഷയും മറ്റ് മൂന്നുപേരും എയ്ഡ് പോസ്റ്റിനു പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇവരോട് പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടർന്ന്‌, പേര് വിവരങ്ങൾ എഴുതിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ ഹോംഗാർഡിനെ അക്ഷയ് ആക്രമിച്ചത്‌. സ്ഥലത്ത് എത്തിയ പൊലീസിനോടും തട്ടിക്കയറി. കൂടുതൽ പൊലീസുകാരെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വ്യോമസേനാംഗമാണെന്ന്‌ അക്ഷയ് പൊലീസിനോട് പറഞ്ഞു. എന്നാൽ തസ്തികയോ മറ്റ് വിവരങ്ങളോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അറസ്റ്റ് വെസ്റ്റ്ഹിൽ ബാരക്സിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഹോംഗാർഡ്‌ കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top