23 December Monday

അത്തോളി കോളിയോട്ട്താഴെ ബസുകൾ കൂട്ടിയിടിച്ചു; 46 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
അത്തോളി
അത്തോളിക്കടുത്ത് കോളിയോട്ട്താഴ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 46 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 15 പേരെ‍ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കൾ പകൽ രണ്ടോടെയായിരുന്നു അപകടം. കുറ്റ്യാടിയില്‍നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട്ടുനിന്ന്‌ കുറ്റ്യാടിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അത്തോളി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസുകൾ അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. വേളം സ്വദേശി കൃഷ്ണൻ (65), സുശീല (56), നരിക്കോട്ട്ചാലിൽ നസീമ (48), മമ്മത് കോയ പന്തീരാങ്കാവ് (72), സായന്ത് കുറ്റ്യാടി (72), നാസർ മാനിപുരം (44), സുധീന്ദ്രൻ നാദാപുരം (46), ആശ ചേനോളി (40), ബാബു കൊഴുക്കല്ലൂർ (54), ഹന ചീക്കിലോട് (20), സുഹൈൽ ചേരാപുരം (43), രാജീവ് പാലേരി (45), അഖിൽ തൊട്ടിൽപ്പാലം (28), പത്മിനി പേരാമ്പ്ര (60), വി കൃഷ്ണദാസ് ബേപ്പൂർ (61), സ്നേഹ ചക്കിട്ടപാറ (24), ലൂസി ചക്കിട്ടപാറ (58), ലിഗേഷ് കായണ്ണ (32), സനൽ പശുക്കടവ് (27), മീന പറമ്പിൽ ബസാർ (51), മഞ്ജു തൊട്ടിൽപ്പാലം (39), അഖിന പറമ്പിൽബസാർ (29), ഷീബ പറമ്പിൽ ബസാർ (49), ഹമീദ് തയ്യുള്ളതിൽ (48), സാറ തയ്യുള്ളതിൽ (43), സുബൈർ തയ്യുള്ളതിൽ (42), ജമീന പേരാമ്പ്ര (52), ഷാജു പേരാമ്പ്ര (59), നജിലബാനു കിഴക്കോത്ത് (27), ഡ്രൈവർ ബിജു നന്മണ്ട (36), മിനി നടുവണ്ണൂർ (48), നാരായണൻ ചാനിയംകടവ് (61), ഷാഹിദ തെരുവത്ത് കടവ് (46), ശരൺ കുറ്റ്യാടി (20), അലീസ ഫറോക്ക് (16), ആലിയ ഫറോക്ക് (26), അബുതാഹിർ വെള്ളയിൽ (22), അബൂബക്കർ കണ്ണങ്കര (71), കോങ്ങോട്ട് അഖിന (29), കൃഷ്ണപ്രിയ പേരാമ്പ്ര (22), ചെറുക്കാട് ബിഗേഷ് (35), കിഴക്കുംമുറി ബീന (51), ശ്രീജേഷ് കക്കട്ട് (35), കണ്ടക്ടർ ധനീഷ് (36), മുജീബ് റഹ്മാൻ അത്തോളി (48) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top