24 November Sunday

പശുക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; പെട്ടത്‌ പാമ്പിന് മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
മുക്കം 
കിണറ്റിൽ വീണ  പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ഗൃഹനാഥൻ ചെന്നുപെട്ടത്  വിഷപ്പാമ്പിന്‌ മുമ്പിൽ. കിണറ്റിൽ വീണ ഒരാഴ്ച  പ്രായമുള്ള പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ ഇറങ്ങിയ മുള്ളനാൽ പ്രിൻസ് ആണ് അപ്രതീക്ഷിതമായി പാമ്പിന് മുന്നിൽപ്പെട്ടത്‌. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ പാമ്പിനെ കണ്ട്  ഭയന്ന പ്രിൻസ്‌ തളർന്നുപോയി. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ മുക്കത്തുനിന്ന്‌ അഗ്നി രക്ഷാസേന എത്തിയാണ്‌ രക്ഷപ്പെടുത്തിയത്‌.  കാരശേരി പഞ്ചായത്തിലെ തേക്കുംകുറ്റിയിൽ തിങ്കൾ  രാവിലെ ഒമ്പതരയോടെയാണ് സംഭവം.  
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി പി നിഷാന്ത് കിണറ്റിലിറങ്ങി ആദ്യം പ്രിൻസിനെയും പിന്നീട് പശുക്കുട്ടിയെയും രക്ഷപ്പെടുത്തി. പാമ്പിന്റെ കാര്യം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top