19 December Thursday
കാവിവൽക്കരണ പാതയിൽ എൻഐടി

വിജയദശമി ആഘോഷിക്കാൻ ആറ്‌ കാരണം, നിർദേശവുമായി എൻഐടി

സ്വന്തം ലേഖികUpdated: Tuesday Oct 15, 2024
കോഴിക്കോട്‌
ക്യാമ്പസിൽ   വിജയദശമി ആഘോഷിക്കണമെന്ന്‌ വിദ്യാർഥികൾക്കും  ജീവനക്കാർക്കുംനിർദേശം നൽകി എൻഐടി (നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി) അധികൃതർ. 
       സെന്റർ ഫോർ ഇന്ത്യൻ നോളജ്‌ സിസ്‌റ്റം എന്ന  വിഭാഗമാണ്‌ വിജയദശമി ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യവും  കാരണങ്ങളും  ഉദ്‌ബോധിപ്പിച്ച്‌ വിദ്യാർഥികൾക്കും അധ്യാപക–-അനധ്യാപക ജീവനക്കാർക്കും മെയിൽ അയച്ചത്‌.  ക്യാമ്പസിൽ കാവിവൽക്കരണം നടപ്പാക്കാനുള്ള എൻഐടി അധികൃതരുടെ ശ്രമങ്ങളുടെ  തുടർച്ചയാണ്‌ വിജയദശമി  ആ ഘോഷിക്കാനുള്ള  ഓർമപ്പെടുത്തലും. 
    നവരാത്രിയുമായി ബ ന്ധപ്പെട്ട പുരാണ കഥകളും ആചാരങ്ങളും പരിചയപ്പെടുത്തി  പ്രാധാന്യം വിശദീകരിച്ചാണ്‌ സന്ദേശം. എന്തുകൊണ്ട്‌ നവരാത്രി ആഘോഷിക്കണമെന്ന്‌  ആറ്‌ കാരണങ്ങളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. ശാസ്‌ത്ര പഠനവും ഗവേഷണവും നടത്തേണ്ട എൻഐടി പോലുള്ള ദേശീയ  വിദ്യാഭ്യാസ സ്ഥാപനം  പ്രത്യേക മത  വിശ്വാസത്തിന്റെയും  ആചാരത്തിന്റെയും പ്രചാരകരായി മാറുന്നതിൽ വലിയ വിമർശം അക്കാദമിക സമൂഹത്തിൽ നിന്നുയരുന്നുണ്ട്‌.  
    സംഘപരിവാർ അനുകൂലിയായ ഡയറക്ടറുടെയും ചില ഫാക്കൽറ്റികളുടെയും അംഗീകാരത്തോടെയാണ്‌ സമീപകാലത്തായി  എൻഐടി ക്യാമ്പസിന്റെ മതനിരപേക്ഷ മുഖം തകർത്ത്‌  കാവിവൽക്കരണം ശക്തിപ്പെടുത്തുന്നത്‌.  സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസ്, ഇ കെ ഭാരത് ശ്രേഷ്ഠ് ഭാരത്, സയൻസ് ആൻഡ്‌ സ്പിരിച്വാലിറ്റി, വിവേകാനന്ദ സ്റ്റഡി സർക്കിൾ എന്നിവ വഴിയാണ്‌   ഹിന്ദുത്വ  ആശയങ്ങൾ പ്രചരിപ്പിക്കുന്നത്‌.  പ്രാണപ്രതിഷ്ഠാദിനത്തിൽ ക്യാമ്പസിൽ പൂജ  പ്രസാദ വിതരണം, രാമനവമി ആഘോഷം, ഹോളി ആഘോഷത്തിന്റെ  ഭാഗമായി പൂജ  തുടങ്ങിയവയെല്ലാം  നടന്നിരുന്നു.  
 കാവിവൽക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ  അധികൃതരുടെ നടപടി ഭീഷണിയുമുണ്ട്‌. എന്നാൽ   ഗാന്ധി ഘാതകനായ ഗോഡ്സെയെ പ്രകീർത്തിച്ച് എഫ്ബിയിൽ രാജ്യദ്രോഹ പോസ്റ്റിട്ട  അധ്യാപികക്കെതിരെ നടപടിയെടുത്തിട്ടുമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top